ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂള്‍ 54-ാമത് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നവംബര്‍ 10 ന് വൈകീട്ട് 6 മണിക്ക് ഡോണ്‍ബോസ്‌കോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്നു. തദവസരത്തില്‍ പ്രഗത്ഭരായ പൂര്‍വ്വ വിദ്യാര്‍ത്ഥികളേയും ആദരിക്കുകയും, വിരമിച്ച അദ്ധ്യപകര്‍ക്ക് ഗുരുപ്രണാമം അര്‍പ്പിക്കുകയും ചെയ്യും. സംഗമത്തില്‍ ഡോണ്‍ബോസ്‌കോ ആശ്രമത്തിന്റെ റെക്ടര്‍ ഫാ.മാനുവല്‍ മേവട അദ്ധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ ഫാ.കുരിയാക്കോസ് ശാസ്താംകാല മുഖ്യപ്രഭാഷണം നടത്തും. ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് മനീഷ് വര്‍ഗ്ഗീസ്, സെക്രട്ടറി സിബിന്‍പോള്‍, ജനറല്‍ കണ്‍വീനര്‍ എബിന്‍ വെള്ളാനിക്കാരന്‍, പ്രൊവിന്‍ഷ്യാള്‍ പ്രസിഡന്റ് എം.എല്‍.ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.രജിസ്‌ട്രേഷന് 9744551800, 9846007379, 98486023309.

LEAVE A REPLY

Please enter your comment!
Please enter your name here