വാര്‍ത്തകള്‍ക്ക് ഫലം : ആല്‍ത്തറ ടൈല്‍സ് ഒറ്റ രാത്രി കൊണ്ട് ശരിയാക്കി പൊതുമാരമത്ത് വകുപ്പ്

1300

ഇരിങ്ങാലക്കുട : നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡായ ഠാണ-ബസ് സ്റ്റാന്റ് റോഡിലെ പോസ്റ്റാഫീസിന് മുന്‍വശത്തായി ആല്‍ത്തറ പരിസരത്ത് റോഡിന് വീതികൂട്ടാന്‍ എന്ന പേരില്‍ നടത്തിയ ടൈല്‍സ് വിരിയ്ക്കല്‍ അപകട കെണിയായി മാറിയിരുന്നു.irinjalakuda.com വിഷയം വാര്‍ത്തയാക്കിയതിനേ തുടര്‍ന്ന് മറ്റ് മാധ്യാമങ്ങളും വാര്‍ത്ത ഏറ്റെടുക്കുകയായിരുന്നു.കൗണ്‍സില്‍ യോഗത്തില്‍ വരെ വിഷയത്തില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് എം എല്‍ എ യുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം രാത്രി തന്നേ താഴ്ന്ന ടൈല്‍സ് ഇളകി മാറ്റി അടിയില്‍ മണ്ണിട്ട് ഉയര്‍ത്തി വീണ്ടും ടൈല്‍സ് ഇട്ടിരിക്കുന്നത്.ടൈല്‍സ് വിരിച്ച് രണ്ടാഴ്ച്ച തികയും മുന്‍പേ ടൈല്‍സ് പലയിടത്തും റോഡില്‍ താഴ്ന്ന് കുഴിയാവുകയായിരുന്നു.രണ്ടാഴ്ച്ചക്കിടെ സ്ത്രികളടക്കം അഞ്ചോളം പോരാണ് ഇവിടെ അപകടത്തില്‍ പെട്ടത്.കോണ്‍ക്രീറ്റ് റോഡിന്റെ വടക്കുഭാഗത്ത് 135 മീറ്റര്‍ സ്‌ക്വയറിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.കൂടല്‍മാണിക്യം ഉത്സവത്തിന് മുന്‍പ് പ്രവര്‍ത്തികള്‍ തീര്‍ക്കുന്നതിനായി യുദ്ധകാലടിസ്ഥാനത്തിലാണ് പ്രവര്‍ത്തികള്‍ നടത്തിയത്.ആദ്യം കോണ്‍ക്രീറ്റിംങ്ങ് നടത്താന്‍ തീരുമാനിച്ചിരുന്ന റോഡ് പിന്നീട് ടൈല്‍സ് വിരിയക്കാന്‍ തിരുമാനിക്കുകയായിരുന്നു.

Advertisement