വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍: ആല്‍ഫ പാലിയേറ്റീവ് വെള്ളാങ്ങല്ലൂര്‍ ലിങ്ക് സെന്ററിന്റെ പരിചരണത്തിലുള്ള ഭവനരഹിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് ‘സ്‌നേഹവീട്’ പദ്ധതിയിലൂടെ സ്ഥലവും വീടും നല്‍കുന്നു.പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കാരുമാത്രയില്‍ നിര്‍മ്മിക്കുന്ന വീടിന്റെ നിര്‍മ്മാണോദ്ഘാടനം വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു.തുടര്‍ന്ന് കരൂപ്പടന്നയിലെ ആല്‍ഫ പാലിയേറ്റീവ് ലിങ്ക് സെന്ററില്‍ നടന്ന ചടങ്ങില്‍ ലിങ്ക് സെന്റര്‍ പ്രസിഡന്റ് എ.ബി.സക്കീര്‍ ഹുസൈന്‍ അധ്യക്ഷനായി. പദ്ധതിയുടെ ആദ്യ വീട് സ്‌പോണ്‍സര്‍ ചെയ്ത താണിയത്ത് ചാരിറ്റബിള്‍ ട്രസ്റ്റ് ഡയറക്ടര്‍ ഫാ. ഫ്രാന്‍സിസ് താണിയത്ത് മുഖ്യാതിഥിയായി. വെബ് സൈറ്റിന്റെ ഉദ്ഘാടനം ആല്‍ഫ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്‍ നിര്‍വഹിച്ചു. ഷഫീര്‍ കാരുമാത്ര ആമുഖ പ്രസംഗവും , എ.താജുദ്ദീന്‍ പദ്ധതി വിശദീകരണവും നടത്തി. സീമന്തിനി സുന്ദരന്‍, എ.കെ.മജീദ്, പി.കെ.എം.അഷ്റഫ്, കുഞ്ഞുമോന്‍ പുളിക്കല്‍, എം.കെ.സുരേന്ദ്രബാബു, സൂസി ഡേവിസ്, എ.എ.യൂനസ്, പി.എം.അബ്ദുള്‍ ഷുക്കൂര്‍, കെ.എ.സുലൈമാന്‍, ടി.എ.എം.ബഷീര്‍, ഷഹീന്‍.കെ.മൊയ്തീന്‍, കെ.കെ.ഷാഹുല്‍ ഹമീദ്, സാഗര്‍ ചാര്‍ളി എന്നിവര്‍ പ്രസംഗിച്ചു. ഷറിന്‍, അസീസ്, നദീറ, രജിത, സിന്ധു, ഹൈനസ് കണ്ണാംകുളത്ത്, ഷാലു, കെ.വി.അരവിന്ദാക്ഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വെബ്‌സൈറ്റ് സ്‌പോണ്‍സര്‍ ചെയ്തത് എടപ്പള്ളിയിലെ ത്രീസി ഡിജിറ്റല്‍സ് എന്ന സ്ഥാപനമാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here