ആളൂർ : ആളൂർ ആനത്തടം മേരിമാതാ ഷേൺസ്‌ററാട്ട് അക്കാദമിയിൽ 2019 ജൂൺ 6 ന് പരിസ്ഥിതിദിനം ആഘോഷിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ.ജെറിൻ ചൂണ്ടൻ ഏവർക്കും സ്വാഗതം പറഞ്ഞു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.ആർ.മോഹനൻ ഉദ്ഘാടനം നിർവ്വഹിച്ചു. വനങ്ങളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ.കെ.കനകൻ നഷ്ടപ്പെട്ടു കൊണ്ടീരിക്കുന്ന പച്ചപ്പ് വീണ്ടെടുക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. തുടർന്ന് പ്രകൃതിക്കൊപ്പം ഞങ്ങളും എന്നതിന്റെ സൂചകമായി പ്രകൃതിക്കൊരു കയ്യൊപ്പും, പ്രകൃതിയോടുള്ള സ്‌നേഹസൂചകമായി പുതിയ വൃക്ഷത്തൈകൾ നടുകയും ചെയ്തു. ഡിഗ്രി കുട്ടികളുടെ ഫ്‌ളാഷ്‌മൊബോടെ പരിസ്ഥിതി ദിനാഘോഷത്തിന് വിരാമം കുറിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here