ജനാധിപത്യ ഇന്ത്യക്ക് പാഠവും പ്രതീക്ഷയുമുണ്ട്-ജെ.എന്‍.യു

293

കാട്ടൂര്‍ : ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ മതേതര ശക്തികളുടെ വിജയം ജനാധിപത്യ ഇന്ത്യക്ക് നല്‍കുന്ന പാഠമെന്ത് എന്ന ശീര്‍ഷകത്തില്‍ എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാര്‍ കാട്ടൂര്‍ അല്‍ബാബ് സ്‌ക്കൂളില്‍ നടന്നു.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.ബി ബഷീര്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ കേരള പുരോഗമന കലാ സാഹിത്യസംഘം ജില്ല സെക്രട്ടറി അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്തു.മതേതരത്വത്തേയും ജനാധിപത്യത്തെയും ഉയര്‍ത്തിപ്പിടിക്കുകയാണ് വര്‍ഗ്ഗീയ ധ്രുവീകരണത്തിലൂടെ പരമാധികാരത്തിലേക്ക് ലക്ഷ്യം വെക്കുന്ന ശക്തികള്‍ക്കുള്ള മറുപടി.വര്‍ഗ്ഗീയതക്കെതിരെയുള്ള ഐക്യപ്പെടല്‍ നിലവിലെ ഇന്ത്യനവസ്ഥയില്‍ അനിവാര്യമാണെന്നും അതിലൂടെ ഫാസിസത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ജെ.എന്‍.യു നല്‍കുന്ന പ്രധാന പാഠമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.പി.എം സൈഫുദ്ദീന്‍,പി.സി അബ്ദുല്‍ റഊഫ് മിസ്ബാഹി,പി.കെ നൂറുദ്ദീന്‍ സഖാഫി,അഡ്വ:ബദറുദ്ദീന്‍,ഇസ്മായില്‍ മുസ്ലിയാര്‍ ചളിങ്ങാട്,അമീര്‍ വെള്ളിക്കുളങ്ങര,നൗഷാദ് പട്ടിക്കര,ശനീബ് മുല്ലക്കര,ഫൈസല്‍ മാസ്റ്റര്‍ മതിലകം,നൗഫല്‍ സഖാഫി കൊടുങ്ങല്ലൂര്‍,ഹുസൈന്‍ ഫാളിലി എറിയാട് എന്നിവര്‍ സംസാരിച്ചു.

 

Advertisement