കാറളം:അഖില കേരള അക്ഷര ശ്ലോക പരിഷത്ത് കമലാകരമേനോന്‍ അവാര്‍ഡ് ജേതാവും കാറളം എന്‍ .എസ് .എസ് കരയോഗത്തിന്റെ മുന്‍ സാരഥിയും ആയിരുന്ന ടി .ചന്ദ്രശേഖരന്‍ രചിച്ച അക്ഷരശേഖരം ഭാഗം രണ്ട് പുസ്തകത്തിന്റെ പ്രകാശന കര്‍മ്മവും ചടങ്ങിന്റെ ഉദ്ഘാടനവും പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍ നിര്‍വഹിച്ചു .വിജയദശമി ദിനത്തില്‍ കാറളം എന്‍ .എസ് .എസ് കരയോഗമന്ദിരത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ കാറളം എന്‍ .എസ് .എസ് കരയോഗം പ്രസിഡന്റ് കെ .സത്യന്‍ അധ്യക്ഷത വഹിച്ചു .കാറളം രാമചന്ദ്രന്‍ പുസ്തക പരിചയം നടത്തി .എന്‍ .എസ് .എസ് കരയോഗ സെക്രട്ടറി കെ .മുരളീധരന്‍ പുസ്തക രചയീതാവ് ടി ചന്ദ്രശേഖരനെ പൊന്നാട അണിയിച്ച് ആദരിച്ചു .രാപ്പാള്‍ സുകുമാരമേനോന്‍ മുഖ്യാതിഥി ആയിരുന്നു .മുകുന്ദപുരം താലൂക്ക് യൂണിയന്‍ സെക്രട്ടറി കെ.രവീന്ദ്രന്‍ ആദ്യപ്രതി ഏറ്റു വാങ്ങി .കാട്ടൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മി കുറുമാത്ത് ,വെള്ളാനി താണിശ്ശേരി എന്‍ .എസ് .എസ് കരയോഗം പ്രസിഡന്റ് ആനന്ദന്‍ വടശ്ശേരി ,കിഴുത്താണി എന്‍ .എസ് .എസ് കരയോഗം സെക്രട്ടറി സി .ജയകൃഷ്ണന്‍ ,അക്ഷര ശ്ലോക അവാര്‍ഡ് ജേതാവ് എം .പീതാംബരന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു .മുരളി പാറാത്ത് സ്വാഗതവും കെ .രാധ നന്ദിയും പറഞ്ഞു

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here