ഇരിങ്ങാലക്കുട : എ.ഐ.എസ്.എഫ് ശിരസുയര്‍ത്തി നിറവ് ക്യാമ്പയിനുമായി മുന്നോട്ട്. എ.ഐ.എസ്.എഫ് ന്റെ നിറവ് ക്യാപെയിന്റെ ഭാഗമായി ഇരിങ്ങാലക്കുട എടത്തിരിഞ്ഞി ആര്‍.ഐ.എല്‍.പി സ്‌ക്കൂളില്‍ കുഞ്ഞു കൂട്ടുക്കാരെ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി മധുര പലഹാരങ്ങളും പഠനോപകരണങ്ങളുമായി സ്വീകരിച്ചു. പഠനോപകരണങ്ങള്‍ എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയംഗം വിഷ്ണു ശങ്കര്‍ വിതരണം ചെയ്തു. എ.ഐ.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് സ ശ്യാംകുമാര്‍ പി.എസ്, മണ്ഡലം പ്രസിഡന്റ് മിഥുന്‍ പി.എസ് , കാര്‍ത്തിക് , അഭിമന്യു, കീര്‍ത്തന എന്നിവര്‍ നേതൃത്വം നല്‍കി.എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ സ്വപ്ന സാക്ഷാത്കാരമാണ് പാലക്കാട് അട്ടപ്പാടിയില്‍ ആദ്യ സ്‌കൂള്‍ ഏറ്റെടുത്തു കൊണ്ട് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാരന്‍ ഉദ്ഘാടനം നിര്‍വഹിച്ച നിറവ് ക്യാമ്പയിന്‍. ഇല്ലായ്മകളില്‍ കനിവ് തേടുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് സാന്ത്വനമായി , ഒരു സഹായ ഹസ്തമായി കേരള സംസ്ഥാനത്തുടനീളം നിറവ് നിറയുകയാണ്..

 

LEAVE A REPLY

Please enter your comment!
Please enter your name here