ഇരിങ്ങാലക്കുട; സെന്റ് തോമസ് കത്തിഡ്രലിലെ  ചരിത്ര പ്രസിദ്ധമായ  പിണ്ടി പെരുന്നാള്‍ ആഘോഷങ്ങള്‍ ഒവിവാക്കി  അതിജീവന തിരുനാളായി ആചരിക്കുന്നതിനായി തീരുമാനിച്ചു.  വെടിക്കെട്ട്, ദീപാലങ്കാരം, തിരുന്നാള്‍ സപ്ലിമെന്റ്, വാദ്യഘോഷങ്ങള്‍,  വഴിയോരലങ്കാരങ്ങള്‍ എന്നിവ ഒഴിവാക്കി പ്രാര്‍ത്ഥനാ നിര്‍ഭരമായി തിരുന്നാള്‍നടത്തന്നതിനാണ യോഗ തീരുമാനം.  പ്രദക്ഷിണവും  വിവിധ യൂണിറ്റുകളില്‍ നിന്നുളള അമ്പ് എഴുന്നെളളിപ്പും  വാധ്യഘോഷങ്ങളില്ലാതെ പ്രാര്‍ത്ഥനയിലൂന്നി ലളിതമായി നടത്തും.  വര്‍ഷം തോറും ജൂലായ് 3ന് നടത്തി വരാറുളള ദുക്‌റാന ഊട്ടു തിരുന്നാള്‍ ഒഴിവാക്കും.  2018 സെപ്തംബര്‍ 10മുതല്‍ 2019 സെപ്തംബര്‍10 വരെ  വൈകിട്ട്  7ന് പ്രത്യേക മായി ദിവ്യബലി ഉണ്ടായിരിക്കും. പ്രളയത്തില്‍ ദുരിതകെടുതി  അനഭവിക്കുന്നവരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക്  കത്തിഡ്രല്‍ ഇടവക തുടക്കം കുറിച്ചു.. വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട 7  കൂടുംബങ്ങള്‍ക്കുളള വീട് നിര്‍മാണം ആരംഭിച്ചു. ഭാഗീകമായി തകര്‍ന്ന  ൂറോളം വീടുകളില്‍  ആവശ്യമായ  അറ്റകുറ്റ പണികളും  നഷ്ടപ്പെട്ട വീട്ടുപകരണങ്ങളും  നല്‍കുന്നതിനുളള പ്രാരംഭ പ്രവര്‍ത്തങ്ങള്‍ നടക്കുകയാണ്.  തിരുനാളിന്റെ ആഘോഷങ്ങള്‍ ഒഴിവാക്കി,  ലഭിക്കുന്ന പണം  ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കും.  അതിന്റെ ഭാഗമായി  കത്തിഡ്രല്‍   ഇടവക രുപതയിലെ  പ്രളയത്തില്‍ ഏറ്റവും  നാശം സംഭവിച്ച മുളങ്ങ് ഇടവകയെ ദത്തെടുക്കുകയും  ആവശ്യമായ  പുനരധിവാസ  പ്രവര്‍ത്തനങ്ങള്‍ അവിടെ നടത്തും.
              കത്തിഡ്രല്‍ ഇടവക വികാരി ഫാ.  ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ രുപത വികാരി ജനറാള്‍ മോമ്#. ലാസര്‍ കുറ്രിക്കാടന്‍ മുഖ്യപ്രഭാഷണം നടത്തി.ട്രസ്റ്റിമാരായ ജോണി പൊഴോലി പറമ്പില്‍, ആന്റുആലേങ്ങാടന്‍,  ജെയ്‌സണ്‍ കരപറമ്പില്‍,  അഡ്വ.വി.സി.വര്‍ഗ്ഗീസ്,  തിരുന്നാള്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ ഷാജു പറേക്കാടന്‍,    എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍  കത്തിഡ്രല്‍ പളളികമ്മറ്റി പ്രതിനിധി അംഗങ്ങള്‍, പ്രതിനിധി യോഗാംഗങ്ങള്‍,  കുടുംബസമ്മേളന ഭാരവാഹികള്‍,  സംഘടനാ ഭാരവാഹികള്‍, അമ്പ് കമ്മറ്റി  ഭാരവാഹികള്‍ രുടങ്ങിയവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here