കുടുംബത്തെ തുടര്‍ച്ചയായി പിന്‍തുടരുന്ന ദുരന്തങ്ങള്‍ മൂലം ജീവിതംവഴിമുട്ടിയ കൈപ്പമംഗലംമൂന്നുപീടിക സ്വദേശിയായ ഷംഷാദ് ബീഗത്തിനും കുടുംബത്തിനും വനിതാ ദിനത്തില്‍ സമാശ്വാസം എത്തിച്ച് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്‌കോളേജിലെ തവനീഷ്‌സംഘടനാ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ വീണ്ടും മാതൃകയായി.
ചെറുപ്പത്തില്‍ പോളിയോ ബാധിച്ച്അരയ്ക്ക്കീഴ്‌പ്പോട്ട് പൂര്‍ണ്ണമായി തളര്‍ന്നു പോയ ഈ 45 വയസ്സുകാരി കുടുംബത്തിലെ എല്ലാവരും രോഗികളായതോടെ ഇനി എന്തുചെയ്യും എന്നറിയാതെ വിഷമിക്കുകയാണ്. മൂന്നുപീടിക പാണ്ടമ്പറമ്പത്ത് അബ്ദുകുഞ്ഞിയുടെ മകളാണ ്ഷംഷാദ് ബീഗം. തുന്നല്‍ ജോലിക്കാരനായിരുന്ന വാപ്പ തളര്‍ന്നു കിടപ്പായതോടെവീട്ടിലെ വരുമാനമാര്‍ഗ്ഗങ്ങളെല്ലാം അടഞ്ഞൂ. 35 വയസ്സുള്ള ഏക സഹോദരന് ബുദ്ധിവളര്‍ച്ചയില്ല.സഹോദരിയുടെ മക്കളാണ് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സഹായിക്കുന്നത്.വയസ്സായ ഉമ്മാ മാത്രമാണ്‌വീല്‍ചെയറില്‍ ശേഷിക്കുന്നത്. ഈയിടെ ഷംഷാദ് ബീഗത്തിന് ശസ്ത്രക്രിയ നടത്തിയത് സുമനസ്സുകളുടെ കാരുണ്യം കൊണ്ടാണ്.
ഈ കുടുംബംമരുന്ന് വാങ്ങുതിനു പോലും പണമില്ലാതെ ബുദ്ധിമുട്ടുന്നത് അറിഞ്ഞ് അയല്‍നാട്ടുകാരിയും ക്രൈസ്റ്റ്‌കോളേജില്‍സാമൂഹിക സേവനം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കു തവനീഷ് സംഘടനയുടെ സെക്രട്ടറിയുമായ സയനയാണ് ഇക്കാര്യം കോളേജില്‍അറിയിച്ചത്. പ്രിന്‍സിപ്പല്‍ ഡോ.മാത്യു പോള്‍ ഊക്കന്റെ നിര്‍ദ്ദേശപ്രകാരം കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. മൂവീഷ് മുരളിയുടെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷം മാറ്റിവച്ചാണ് വിദ്യാര്‍ത്ഥികള്‍കാരുണ്യ പ്രവര്‍ത്തനത്തിന് പതിനായിരംരൂപ കണ്ടെത്തിയത്.തുടര്‍ന്നും തവനീഷ് വിദ്യാര്‍ത്ഥിക്കൂട്ടായ്മ ഈ കുടുംബത്തെ സഹായിക്കാന്‍ പരിശ്രമിക്കും എന്നും വൈസ് പ്രിന്‍സിപ്പല്‍ ഫാ.ജോയി പീനിക്കപ്പറമ്പില്‍, പി.ആര്‍.ഒ. പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ് എന്നിവര്‍ പറഞ്ഞൂ.അദ്ധ്യാപകരുംവിദ്യാര്‍ത്ഥികളും ചേര്‍്ന്ന് ഇന്നലെ തുകകൈമാറി.

 

LEAVE A REPLY

Please enter your comment!
Please enter your name here