വെള്ളാനി: വെള്ളാനിയില്‍ ഇനി ശീതീകരിച്ച അങ്കണവാടി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഏറ്റവും വലിയ ശീതീകരിച്ച അങ്കണവാടി കേരള വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്ത് 2016-17 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തളിര് അങ്കണവാടിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.എം.എല്‍.എ. പ്രൊഫ.കെ.യു. അരുണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബാബു, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ. ഉദയപ്രകാശ് എന്നിവര്‍ മുഖ്യാതിഥികളായിരിന്നു.ചടങ്ങില്‍ അങ്കനവാടിയ്ക്കായി സ്ഥലം വിട്ട് നല്‍കിയ അമ്മിണി വേലായുധന്‍,നാരായണി കൊച്ചുരാമന്‍ എന്നിവരെ ആദരിച്ചു.ഇരിങ്ങാലക്കുട ബ്‌ളോക്ക് അസി.എഞ്ചിനീയര്‍ സന്തോഷ് എം.പി. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ്കുമാര്‍ സ്വാഗതവും ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീചിത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സലിലന്‍ വെള്ളാനി നയിക്കുന്ന നാടന്‍പാട്ടു മഹോത്സവവും, വിവിധ കലാപരിപാടികളും അരങ്ങേറി.

LEAVE A REPLY

Please enter your comment!
Please enter your name here