വെള്ളാങ്ങല്ലൂര്‍: പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വര്‍ദ്ധിച്ച് വരുന്ന ഉപഭോഗവും അത് സമൂഹത്തിലുണ്ടാക്കുന്ന മാലിന്യ പ്രതിസന്ധിയെയും തുടര്‍ന്ന് രാജ്യത്തിന്റെ പരമോന്നത നീതിപീoത്തിന്റെയും ഹൈകോടതി വിധികളുടെയും പശ്ചത്തലത്തില്‍ പ്ലാസ്റ്റിക്ക് വര്‍ജ്ജന മുദ്രാവാക്യവുമായ് കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ കാമ്പിയിന്‍ ആരംഭിക്കുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ഓരോ കുടുംബങ്ങളിലും കയറി ബോധവല്‍ക്കരണ ക്ലാസ് കൊടുക്കുവാനും, തുണി സഞ്ചികള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുവാനും വെള്ളാങ്ങല്ലൂര്‍ യൂണിയന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. തുടര്‍ന്ന് വീടുകളില്‍ നിത്യോപയോഗ സാധനങ്ങള്‍ സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ടിന്നുകള്‍ എടുത്ത് മാറ്റുവാനും യൂണിയന്‍ പ്രസിഡണ്ട് സുമതി തിലകന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് നിര്‍മ്മല മാധവന്‍ യോഗം ഉല്‍ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഇന്ദിര തിലകന്‍, കെ.പി.എം.എസ് യൂണിയന്‍ സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, സെക്രട്ടറി ആശാ ശ്രീനിവാസന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡണ്ട് സുമ ബാബു, എന്നിവര്‍ സംസാരിച്ചു. രേണുക ബാബു സ്വാഗതവും, സരിത ശശി നന്ദിയും പറഞ്ഞു.,

 

LEAVE A REPLY

Please enter your comment!
Please enter your name here