അതിരപ്പിള്ളിയില്‍ രണ്ട് വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച മാപ്രാണം സ്വദേശിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആദരം കൈമാറി.

1148

ഇരിങ്ങാലക്കുട : അതിരപ്പിള്ളി തുമ്പൂര്‍മൊഴിയില്‍ ചുഴിയിലകപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ സ്വജീവന്‍ പണയം വെച്ച് രക്ഷിച്ച മാപ്രാണം കുന്നുമ്മക്കര തൊമ്മന വീട്ടില്‍ ചാക്കോയുടെ മകന്‍ അബിന്‍ ചാക്കോ രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാപതകിന് അര്‍ഹനായിരുന്നു.ഇ വരുന്ന ആഗസ്റ്റ് 15 ന് ഡല്‍ഹിയില്‍ വെച്ച് രാഷ്ട്രപതി നേരീട്ട് ജീവന്‍ രക്ഷാപതക് കൈമാറും.അതിന് മുന്‍പായി സമ്മാനതുകയായ ഒരു ലക്ഷം രൂപ കേന്ദ്രസര്‍ക്കാര്‍ ആയച്ച് നല്‍കിയതും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ 9000 രൂപയും താലൂക്ക് വികസനസമിതി യോഗത്തിന്റെ ആദരമായ മൊമന്റോയും ശനിയാഴ്ച്ച നടന്ന വികസനസമിതി യോഗത്തില്‍ എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ അബിന്‍ചാക്കോയ്ക്ക് കൈമാറി.ഇരിങ്ങാലക്കുട ആര്‍ ട്ടി ഓ എം സി റെജില്‍,താസില്‍ദാര്‍ മധുസൂധനന്‍,വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര,ജില്ലാപഞ്ചായത്തംഗം ടി ജി ശങ്കരനാരായണന്‍,പഞ്ചായത്ത് പ്രസിഡന്റ്മാരായ ഇന്ദിര തിലകന്‍,കെ എസ് ബാബു എന്നിവര്‍ അബിന്‍ ചാക്കോയെ അഭിനന്ദിച്ചു.മാപ്രാണത്ത് ഉപയോഗശൂന്യമായി കിടക്കുന്ന കുളങ്ങള്‍ വൃത്തിയാക്കി വളര്‍ന്ന് വരുന്ന തലമുറയ്ക്ക് നീന്തല്‍ പരിശീലനം നല്‍കാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ഉപഹാരം ഏറ്റുവാങ്ങിയ അബിന്‍ അഭ്യര്‍ത്ഥിച്ചു.

 

 

Advertisement