ഇരിങ്ങാലക്കുട : മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ദ്ധനരായ ആ കുടുംബത്തിന് ഒരു കൈതാങ്ങി ഇരിങ്ങാലക്കുടയിലെ ഒരു ബസ് ഒരു ദിവസത്തെ കളക്ഷന്‍ തുക അഭിമന്യുവിന്റെ കുടുംബത്തിന് കൈമാറുന്നു.ഇരിങ്ങാലക്കുട-തൃപ്രയാര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ‘സഖാവ്’ ബസാണ് അഭിമന്യുവിന്റെ കുടുംബത്തിനായി വ്യാഴാഴ്ച്ച സര്‍വ്വീസ് നടത്തുന്നത്.വഴിയില്‍ എല്ലായിടത്ത് നിന്നും സ്വീകരണങ്ങളും സംഭാവനകളും ഏറ്റുവാങ്ങിയാണ് ബസ് സര്‍വ്വീസ് തുടരുന്നത്.കിഴുപ്പിള്ളിക്കര ചിറങ്ങരപ്പറമ്പില്‍ സൈലോവിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്.രാവിലെ ഏഴിന് കിഴുപ്പിള്ളിക്കരയില്‍ നിന്നാരംഭിച്ച സര്‍വ്വീസില്‍ വ്യാഴാഴ്ച്ച യാത്രക്കാര്‍ക്ക് ടിക്കറ്റ് നല്‍കി പണം വാങ്ങിയില്ല പകരം ബസില്‍ വച്ചിരിക്കുന്ന ബക്കറ്റില്‍ യാത്രക്കാര്‍ക്ക് കഴിയാവുന്ന തരത്തില്‍ പണം നിക്ഷേപിയ്ക്കാം.രാത്രി ഏഴരയ്ക്ക് ഓട്ടം അവസാനിപ്പിക്കുന്നത് വരെ ലഭിയ്ക്കുന്ന തുക മുഴുവനായും അഭിമന്യു കുടുംബ സഹായ ഫണ്ടിലേയ്ക്ക് നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here