മിടുക്കനായ അഭിജിത്തും അതീവ ഗുരുതാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛനുമടങ്ങുന്ന നിര്‍ദ്ധനരും നിരാലംബരുമായ കുടുംബത്തിന് സി പി എം പുല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന സ്വപ്‌ന ഭവനത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.ആദ്യ ഘട്ടത്തില്‍ സ്ഥലമെടുപ്പും ,രണ്ടാം ഘട്ടത്തില്‍ തറ നിര്‍മ്മാണവും പൂര്‍ത്തിയായി.മൂന്നാം ഘട്ടത്തില്‍ കട്ടിളവെപ്പ് ചടങ്ങിന് സി. പി. ഐ എം ഏരിയാ കമ്മിറ്റി സെക്രട്ടറി കെ സി പ്രേമരാജന്‍ നേതൃത്വം നല്‍കി.ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ പി ദിവാകരന്‍ മാസ്റ്റര്‍,ടി. ജി ശങ്കരനാരായണന്‍,ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ശശീധരന്‍ തേറാട്ടില്‍,ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ കെ പി പ്രശാന്ത് ,സന്തോഷ് പി പി ,ബിജു കെ ബി ,ജോസ് ചിറ്റിലപ്പിള്ളി,ബ്രാഞ്ച് സെക്രട്ടറിമാരായ രാജേഷ് പി .വി ,രഘു മധുരക്കാരന്‍ ,മഹിളാ അസോസിയേഷന്‍ പുല്ലൂര്‍ വില്ലേജ് പ്രസിഡന്റ് രാധ സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here