സർക്കാർ സ്ഥാപനമായ മിൽമയിൽ സിസ്റ്റം സൂപ്പർവൈസർ തസ്തികയിൽ ജോലി ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 17.08.2021 തിയ്യതി മുതൽ 23.102022 തിയതി വരെയുള്ള കാലയളവിൽ 315,050/- (മൂന്ന് ലക്ഷച്ചി പതിനഞ്ചായിരത്തി അമ്പത്) രൂപ ബാങ്ക് അക്കൗണ്ട് മുഖേനഅയച്ച് വാങ്ങി നാളിതുവരെയായി ജോലി ശരിയാക്കി കൊടുക്കുകയോ വാങ്ങിയ പണം തിരികെ കൊടുക്കുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ സംഭവത്തിന് വെസ്റ്റ് കൊരട്ടി സ്വദേശി തുണ്ടുവിള വീട്ടിൽ ജിനോ 35 വയസ് എന്നയാളുടെ പരാതിയിൽ 06-03-2024 തിയ്യതി കൊരട്ടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ വെള്ളിക്കുളങ്ങര പുത്തൻകുളങ്ങര സ്വദേശി ഹാഷിം 40 വയസ് എന്നയാളെയാണ് എറണാകുളത്ത് നിന്നും അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
കൊരട്ടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അമൃതരംഗൻ, സബ് ഇൻസ്പെക്ടർ ഷാജു.ഒ.ജി, സി.പി.ഒ. മാരായ സജീഷ്, ടോമി, ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
All reactions:
15Manojkumar Kochuraman and 14 others