Sunday, July 13, 2025
25.3 C
Irinjālakuda

ഓൺ ലൈൻ തട്ടിപ്പിലെ പ്രതി റിമാന്റിലേക്ക്, അറസ്റ്റ് ചെയ്തത് ഹിമാചൽ പ്രദേശിൽ നിന്ന്.

മതിലകം സി.കെ. വളവ് സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ നജുമ ബീവി അബ്ദുൾ ജബ്ബാർ 68 വയസ്സ് എന്നവരിൽ നിന്ന് Copper Tandoor oven അയച്ച് കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് 21-02-2025 തിയ്യതി ബാങ്ക് അക്കൗണ്ടിലേക്ക് 50000/- (അമ്പതിനായിരം രൂപ) അയച്ച് വാങ്ങിയതിന് ശേഷം Copper Tandoor oven നൽകുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ തട്ടിപ്പ് നടത്തിയ സംഭവത്തിന് നജുമ ബീവിയുടെ പരാതിയിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിലെ പ്രതിയായ അജയ് ശർമ്മ 42 വയസ്സ്, 94/9, MB റോഡ്, ഹൗസ് റാണി, പുഷ്പ് വിഹാർ, മാലിയ നഗർ, ഡൽഹി, എന്നയാളെ തൃശ്ശൂഞ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഹിമാചൽ പ്രദേശിൽ നിന്നുമാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.

പരാതിക്കാരിയുടെ ഭർത്താവ് Google ൽ Copper Tandoor oven-നെ പറ്റി 21-02-2025 തിയ്യതി സെർച്ച് ചെയ്യുന്നതിനിടെ India MART-ൽ രജിസ്ട്രേഡ് ഉള്ള INDO EXPO എന്ന കമ്പനിയുടെ പരസ്യം കണ്ട് ആ കമ്പനിയുമായി വാട്ട്സ് ആപ്പ് മുഖേന നിരവധി ചാറ്റുകൾ നടത്തിയതിൽ അവർ Copper Tandoor oven-ൻറ വിവിധ ഫോട്ടോകളും പരസ്യങ്ങളും അയച്ചു കൊടുക്കുകയും ഫോട്ടോ കണ്ടപ്പോൾ ഇഷ്ടപ്പെട്ട ഒരു Copper Tandoor oven ഓർഡർ നൽകുകയും ചെയ്തു. തുടർന്ന് ആയതിന്റെ വില Rs-50,000/- രൂപ പരാതിക്കാരുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 21-02-2025 തിയ്യതി രണ്ടുതവണയായി അയച്ച് കൊടുക്കുകയായിരുന്നു. പിന്നീട് oven ലഭിക്കാതെയായപ്പോൾ തട്ടിപ്പുകാർ ബന്ധപ്പെട്ടിരുന്ന ഫോൺ നമ്പറുകളിൽ വിളിച്ചിട്ടും ഓവൻ അയച്ചുതരാം എന്ന് പറഞ്ഞ് നീട്ടിക്കൊണ്ട് പോവുകയും ചെയ്തതിൽ തട്ടിപ്പാണെന്ന് മനസിലാക്കിയാണ് പരാതി നൽകിയത്.

ഈ കേസിലെ അന്വേഷണം നടത്തി വരവെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതി India MART എന്ന ഷോപ്പിങ്ങ് പ്ലാറ്റ്ഫോമിൽ INDO EXPO Opp.MGF Malls T88 C.Malviya Nagar New Delhi e Copper Tandoor oven എന്ന വ്യാജ വിലാസത്തിൽ കമ്പനി രജിസ്റ്റർ ചെയ്ത് Copper Tandoor oven വിൽപനയുടെ പരസ്യം നൽകിയാണ് തട്ടിപ്പ് നടത്തിയത്. സമാനമായ മറ്റ് തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്നും തട്ടിപ്പിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നുള്ള വിവരവും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ. എസ് ഐ മാരായ സാലിം.കെ, തോമസ്.സി.എം, തോമസ്.പി.എഫ്, സി.പി.ഒ.വിഷ്ണു എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img