Home NEWS സത്യജിത്റേ രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വൈഗ. കെ സജീവിന് മികച്ച നടിക്കുള്ള പുരസ്കാരം

സത്യജിത്റേ രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ വൈഗ. കെ സജീവിന് മികച്ച നടിക്കുള്ള പുരസ്കാരം

തിരുവനന്തപുരത്ത് വച്ച് നടന്ന 10മത് സത്യജിത്റേ രാജ്യാന്തര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ രാഹുൽ ശശിധർ സംവിധാനം ചെയ്ത രാജകുമാരി എന്ന ഷോർട്ട് ഫിലിമിലെ അഭിനയമികവിന് മികച്ച നടിക്കുള്ള പുരസ്‌കാരം വൈഗ. കെ സജീവ് പ്രമുഖ കവി പ്രഭാവർമ്മയിൽ നിന്ന് ഏറ്റുവാങ്ങി. തിരുവനന്തപുരം എ. കെ.ജി സ്മാരക ഹാളിൽ വച്ചു നടന്ന അവാർഡ് വിതരണം നിയമസഭാ സ്പീക്കർ എ എം ഷംസീർ ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ സത്യജിത്ത്റേ അവാർഡ് പ്രശസ്ത നടി ഷീല ഏറ്റുവാങ്ങി. രാജകുമാരി എന്ന ഹ്രസ്വചിത്രത്തിന് ഇന്ത്യക്ക് അകത്തും പുറത്തുമായി 75ൽ അധികം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇരിഞ്ഞാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി യാണ് വൈഗ കെ. സജീവ്. പ്രമുഖ വ്യവസായി കല്ലട സജീവ്കുമാറിന്റെയും ശാലിനി സജീവിന്റെയും മകളാണ്.

Exit mobile version