Home NEWS നാല് പതിറ്റാണ്ടിന്‌ശേഷം ഇന്ത്യല്‍ നിന്നും രണ്ട് പുതിയ ഇനം കുഴിയാനത്തുമ്പികള്‍

നാല് പതിറ്റാണ്ടിന്‌ശേഷം ഇന്ത്യല്‍ നിന്നും രണ്ട് പുതിയ ഇനം കുഴിയാനത്തുമ്പികള്‍


ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്.ഇ.ആര്‍.എല്‍) ഗവേഷണ സംഘം ഇന്ത്യയില്‍ നിന്ന് വലചിറകന്‍ വിഭാഗത്തില്‍ രണ്ട് ഇനം കുഴിയാനത്തുമ്പികളെ കണ്ടെത്തി.
ഒരു സ്പീഷിസിനെ കാസര്‍കോഡ് ജില്ലയിലെ റാണപുരം, ഇടുക്കി ജില്ലയിലെ വള്ളക്കടവ്, മറയൂര്‍ എന്നീ ഇടങ്ങളിലെ വനപ്രദേശത്ത് നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്രശസ്ത ടാക്‌സോണമിസ്റ്റും വലിച്ചിറകന്‍ പഠത്തിലെ ഇന്ത്യയിലെ അതികായകനുമായ ഡോ.സനത്കുമാര്‍ഘോഷിനോടുള്ള ബഹുമാനാര്‍ത്ഥം നീമോലീയോണ്‍ ഘോഷി എന്നാണ് ഈ സ്പീഷിസിനെ നാമകരണം ചെയ്തിരിക്കുന്നത്
മറ്റൊരു പുതിയ ഇനം കുഴിയാനത്തുമ്പിയെ കണ്ണൂര്‍ ജില്ലയിലെ പ്രശസ്തമായ മാടായിക്കാവിനോട് ചേര്‍ന്ന് മാടായിപ്പറമ്പിലാണ് കണ്ടെത്തിയിരിക്കുനന്ത്. ഈ പ്രദേശത്തെ വ്യത്യസ്ത ജൈവ സവിശേഷതയെ മുന്‍നിര്‍ത്തി ഈ പുതിയ സ്പീഷിസിനെ നാമോലീയോണ്‍ മാടായിയെന്‍സിസ് എന്നാണ് നാമകരണം ചെയ്തീരിക്കുന്നത്.
അന്താരാഷ്ട്രശാസ്ത്ര മാസികയായ സൂടാക്‌സയിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗം ഗവേഷണനായ ടി.ബി.സൂര്യനാരായണന്‍, അസി.പ്രൊഫ.ഡോ.ബിജോയ്, സി.ഹംഗേറിയന്‍ ശാസ്ത്രജ്ഞന്‍ ലെവന്‍ഡി അബ്രഹാം എന്നിവര്‍ ആണ് ഈ കണ്ടെത്തലിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. സാധാരണ കണ്ടുവരുന്ന സൂചി തുമ്പികളുമായി ഇവ തെറ്റിദ്ധരിക്കപ്പെടാറുണ്ട്. മുന്നോട്ടുനീണ്ടു നില്‍ക്കുന്ന സ്പര്‍ശനി ഉള്ളത് കാരണാണ് ഇവ സാധാരണ കാണപ്പെടുന്ന തുമ്പികളില്‍ നിന്നും വ്യത്യസ്തപെടാന്‍ ഉള്ള പ്രാധന കാരണം. മറ്റുള്ള കുഴിയാനത്തുമ്പികളില്‍ നിന്നും വ്യത്യസ്തമായി അയഞ്ഞ മണ്ണില്‍ കുഴികള്‍ ഉണ്ടാക്കാതെ മണ്ണിന്റെ പ്രതലത്തില്‍ ആണ് ഇവയുടെ ലാര്‍വ കാണപ്പെടുന്നത്. ഇന്ത്യയില്‍ നിന്നും ആദ്യമായാണ് ഈ ജീസ്സിനെ റിപ്പോര്‍ട്ട് ചെയ്യുന്നത്.കേരളത്തില്‍ നിന്നും കണ്ടെത്തുന്ന അഞ്ചാംഇനം കുഴിയാനത്തുമ്പിയും, ഇന്ത്യയില്‍ നിന്നുള്ള 125-ാമത്തെ ഇനം കുഴിയാനത്തുമ്പിയുമാണ് ഈ കണ്ടെത്തല്‍.
കൗണ്‍സില്‍ ഫോര്‍ സയന്തിഫിക്ക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഗവേഷണ ഗ്രാന്റ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്.ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എന്റമോളജി ഗവേഷണ കേന്ദ്രത്തില്‍ ഇത്തരം ജീവികളുടെ ഗവേഷണത്തിനുമായി പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്.

Exit mobile version