Home NEWS സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്ര ക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

സൗജന്യ നേത്ര പരിശോധന-തിമിര ശസ്ത്ര ക്രിയ ക്യാമ്പ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ

ആഭിമുഖ്യത്തില്‍ പ്രിന്‍സ് ഒപ്റ്റിക്കല്‍സ്, പ്രൈഡ് ഒപ്റ്റിക്കല്‍സ്,

പേള്‍ ഒപ്റ്റിക്കല്‍സ്, ഐ ഫൗണ്ടേഷന്‍ ആശുപത്രി ഇടപ്പള്ളി എന്നിവരുടെ

സഹകരണത്തോെട എല്ലാ ദിവസവും സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന-തിമിര

ശസ്ത്ര ക്രിയ ക്യാമ്പിന്റെ ഉല്‍ഘാടനം പ്രിന്‍സ് ഒപ്റ്റിക്കല്‍സില്‍

ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ

നന്ദകുമാര്‍ നിര്‍വ്വഹിച്ചു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡിയില്‍

ഈ വര്‍ഷം സംഘടിപ്പിക്കുന്ന എണ്ണൂറാമത് ക്യാമ്പാണിതെന്ന് പദ്ധതി വിശദീകരണം

നടത്തിയ ഡിസ്ട്രക്റ്റ് വിഷന്‍ കോര്‍ഡിനേറ്റര്‍ ഹംസ എം. അലി പറഞ്ഞു.

യോഗത്തില്‍ ഡിസ്ട്രിക്ട് മെഡിക്കല്‍ ക്യാമ്പ് കോഡിനേറ്റര്‍ ജോണ്‍സണ്‍

കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. റീജിയണ്‍ ചെയര്‍മാന്‍ ഷാജന്‍ ചക്കാലക്കല്‍,

പ്രിന്‍സ്, പ്രൈഡ്, പേള്‍ ഒപ്റ്റിക്കല്‍സ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍

ജോസ് ആന്റണി മാളിയേക്കല്‍, കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ്

പ്രസിഡണ്ട് ഒ.എന്‍ ജയന്‍ എന്നിവര്‍ സംസാരിച്ചു.

Exit mobile version