Home NEWS ജനകീയ പ്രതിരോധ ജാഥ സ്വീകരണത്തിന് ഇരിങ്ങാലക്കുടയിൽ സംഘാടക സമിതി രൂപീകരിച്ചു

ജനകീയ പ്രതിരോധ ജാഥ സ്വീകരണത്തിന് ഇരിങ്ങാലക്കുടയിൽ സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട: സി പി ഐ എം സംസ്ഥാന കമ്മിറ്റി സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ സ്വീകരണത്തിന് ഇരിങ്ങാലക്കുടയിൽ സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്തു. ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ ,കെ സി പ്രേമരാജൻ, അഡ്വ.കെ ആർ വിജയ എന്നിവർ പ്രസംഗിച്ചു. മാർച്ച 5 ന് വൈകീട്ട് അഞ്ചിന് മുൻ സിപ്പൽ മൈതാനത്താണ് സ്വീകരണം. ഭാരവാഹികൾ – മന്ത്രി ഡോ.ആർ ബിന്ദു, പ്രൊഫ.കെ യു അരുണൻ (രക്ഷാധികാരികൾ ) അശോകൻ ചരുവിൽ (ചെയർമാൻ) വി എ മനോജ് കുമാർ (കൺവീനർ) ഉല്ലാസ് കളക്കാട്ട് (ട്രഷറർ)

Exit mobile version