വാഴ തൈ വിതരണം വിതരണം ചെയ്തു

63

കൊറ്റനെല്ലൂർ: വേളൂക്കര ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഗുണഭോക്താക്കൾക്ക് സൗജന്യമായി ടിഷ്യൂകൾച്ചർ നേന്ത്രൻ വാഴതൈ വിതരണം ചെയ്തു. വേളൂക്കര ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തിയ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ധനീഷ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെൻസിബിജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജഉണ്ണികൃഷ്ണൻ, മെമ്പർമാരായ പി.ജെ.സതീഷ്, ബിബിൻതുടിയത്ത്, യൂസഫ്കൊടകരപറമ്പിൽ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എം.കെ.ഉണ്ണി, ടി.വി.വിജു എന്നിവർ പങ്കെടുത്തു.

Advertisement