Home NEWS മുരിയാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു

മുരിയാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു

മുരിയാട്: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഫലവൃക്ഷതൈ നനച്ചു കൊണ്ടു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെയും വാർഡുകളിലെയും മികച്ച കർഷകരെ ചടങ്ങിൽ ആദരിച്ചു . മുരിയാട് കൃഷി ഓഫീസർ നികിത ഒ എം സ്വാഗതം ആശംസിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ സൂസമ്മ ജോർജ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ, ബ്ലോക്ക് – വാർഡ് മെമ്പർമാർ, സഹകരണ ബാങ്ക് പ്രതിനിധികൾ, ക്ഷീരോത്പാദക സംഘം ഭാരവാഹികൾ, പാടശേഖര- കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ സംസാരിച്ചു. വിവിധ മേഖലയിലെ കർഷകർ ചടങ്ങിൽ പങ്കെടുത്തു. കർഷക ദിനത്തോടനുബന്ധിച്ച് ‘കൃഷിദർശൻ’ പരിപാടിയുടെ വിളംബരജാഥയും സംഘടിപ്പിച്ചു.

Exit mobile version