Home NEWS വാതിൽ പടി സേവന പദ്ധതി നൂറു വയസ്സായ കുഞ്ഞുകുട്ടിയമ്മക്ക് ആധാർ കാർഡ് ലഭ്യമാക്കി കൊണ്ട് നഗരസഭ...

വാതിൽ പടി സേവന പദ്ധതി നൂറു വയസ്സായ കുഞ്ഞുകുട്ടിയമ്മക്ക് ആധാർ കാർഡ് ലഭ്യമാക്കി കൊണ്ട് നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു

ഇരിങ്ങാലക്കുട : മുനിസിപ്പാലിറ്റി വാതിൽ പടി സേവന പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം നൂറു വയസ്സായ കുഞ്ഞുകുട്ടിയമ്മ കൊറ്റായിൽ ഹൗസ് കാരുകുളങ്ങരയക്കു ആധാർ കാർഡ് ലഭ്യമാക്കി കൊണ്ട് നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. സുജി അക്ഷയ കനാൽ പാലം, നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ്, സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻമാരായ ജൈസൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, സുജാ സഞ്ജീവ് കുമാർ, സതി, വാർഡ് 31 ലെ, സി ഡി എസ്, എ ഡി എസ് അംഗങ്ങൾ, ആർ ആർ ടി വളണ്ടിയർ സുധീഷ് കൈമഴത്ത്, തുടങ്ങി കാരുകുളങ്ങര നിവാസികൾ സന്നിദ്ധരായിരുന്നു. ചടങ്ങിന് നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് നന്ദി പറഞ്ഞു.

Exit mobile version