Home NEWS ദേശീയ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ബേബി ജയിന് ഇരട്ടക്കിരീടം

ദേശീയ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ബേബി ജയിന് ഇരട്ടക്കിരീടം

തിരുവനന്തപുരം : മെയ് 18 മുതൽ 22 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന ദേശീയ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നീ ഇനങ്ങളിലാണ് ബേബി ജെയിൻ ഈ നേട്ടം കൈവരിച്ചത്.വനിതാ ഡബിൾസിൽ ബേബി ജയിനും അലെയ് ചെറിയാനും ചേർന്ന് കിരീടം നേടി. മിക്സഡ് ഡബിൾസിൽ ബിഎസ്എൻഎൽ ജീവനക്കാരനും ഇരിങ്ങാലക്കുട നാലു മാക്കൽ കുടുംബാംഗവും ആയ എൻ ബി ശ്രീജിത്തും ചേർന്നാണ് കിരീടം നേടിയത്.ജപ്പാനിൽ നടക്കുന്ന മാസ്റ്റേഴ്സ് അന്തർരാഷ്ട്ര ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്.ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ ബേബി ജെയിൻ വോളിബോളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ കായിക അധ്യാപകനായിരുന്ന ജോസഫ് പി തോമസിന്റെ മകളും തൃശ്ശൂർ ചിറമ്മൽ സെബി ജോസഫിനെ ഭാര്യയുമാണ് ബേബി ജെയിൻ.

Exit mobile version