Home NEWS അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്കിൽ ക്യാംപയിൻ ” നൈപുണ്യ...

അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്കിൽ ക്യാംപയിൻ ” നൈപുണ്യ തൊഴിൽ പരിചയമേള ” ഇരിങ്ങാലക്കുട നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടത്തുന്നതിന് തീരുമാനിച്ചു

ഇരിങ്ങാലക്കുട: അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സമ്പൂർണ്ണ നൈപുണ്യ പരിശീലന പരിപാടിയായ കെ-സ്കിൽ ക്യാംപയിൻ ” നൈപുണ്യ തൊഴിൽ പരിചയമേള ” ഇരിങ്ങാലക്കുട നിയോജക മണ്ഡലം അടിസ്ഥാനത്തിൽ നടത്തുന്നതിന് തീരുമാനിച്ചു.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളുടേയും നഗരസഭയുടേയും സഹകരണത്തോടെയാണ് പരിചയമേള സംഘടിപ്പിക്കുന്നത്.പതിനഞ്ചോളം തൊഴിൽ മേഖലകളും നൂറിലധികം സ്കിൽ കോഴ്സുകളുമാണ് കെ – സ്കില്ലിൻ്റെ ഭാഗമായി അസാപ് വഴി നൽകുന്നത്. വിദ്യാർത്ഥികൾക്കും വർക്കിങ്ങ് പ്രൊഫഷനലുകൾക്കും ഉപയോഗപ്രദമായ രീതിയിൽ ഓൺലൈൻ ആയും ഓഫ് ലൈൻ ആയും ക്ളാസുകൾ ലഭ്യമാക്കും ഇൻഡസ്ട്രി കേന്ദ്രീകൃതമായി ഡിസൈൻ ചെയ്തിരിക്കുന്ന അസാപ് കോഴ്സുകൾ തൊഴിൽ മേഖലയിലേക്ക് വിദ്യാർത്ഥികൾക്ക് വാതിൽ തുറക്കുന്നു. കൂടാതെ വിദ്യാർത്ഥികൾക്ക് പ്ലെയ്സ്മെന്റ് സഹായവും അസാപ് നൽകുന്നു. കെ-സ്കിൽ ക്യാംപെയിനിൻ്റെ ഭാഗമായി ഐ.ടി, മീഡിയ, ഹെൽത്ത് കെയർ, ലിംഗ്വിസ്റ്റിക്സ്, ബാങ്കിങ്ങ്, ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്സ്, ലീഗൽ , പവർ ആൻഡ് എനർജി, സ്പോർട്സ് , സിവിൽ ആൻഡ് ഡിസൈൻ തുടങ്ങിയ വിവിധ മേഖലകളിലെ ഹ്രസ്വകാല സ്കിൽ കോഴ്സുകളിലേക്കുള്ള ഓൺലൈൻ രെജിസ്ട്രേഷൻ, വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും, വർക്കിംഗ് പ്രൊഫഷണൽസിനും കോഴ്സുകളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും നൈപുണ്യ പരിചയമേള വഴി അസാപ് പ്ലേസ്മെന്റ് പോർട്ടലിൽ റെജിസ്ട്രർ ചെയ്യാനുള്ള സൗകര്യവും ഒരുക്കുന്നതാണ്.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടത്തുന്ന നൈപുണ്യ പരിചയമേള നടത്തിപ്പിനെക്കുറിച്ചാലോചിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ തദ്ദേശ സ്വയം ഭരണ തലവൻമാരുടെ യോഗം ഇരിങ്ങാലക്കുട P W D റസ്റ്റ് ഹൗസിൽ ചേർന്നു. യോഗത്തിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൺ കാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പവിത്രൻ , മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് .ജെ. ചിറ്റിലപ്പിള്ളി, വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ്, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത സഹദേവൻ, പൂമംഗലം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ ടി.എ. സന്തോഷ്, കാറളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക സുഭാഷ്, കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ , സെന്റ് ജോസഫ് കോളേജ് പ്രതിനിധികളായ സി.പി.ഡി.സിജി, സി. നിഷ ജോർജ് , ക്രൈസ്റ്റ് എഞ്ചിനീയറിംങ്ങ് കോളേജ് പ്രതിനിധി ഡോ. രമ്യ . കെ.ശശി, ക്രൈസ്റ്റ് കോളേജ് പ്രതിനിധികളായ കെ.എം.മൂവിഷ് , ജസ്റ്റിൻ കെ. ഡേവിസ്, വി.പി. ഷിന്റോ . അസാപ് കേരള ജില്ലാ പ്രോഗ്രാം മാനേജർ ടിയാര സന്തോഷ്, പ്രോഗാം മാനേജർമാരായ അഭിലാഷ് ബാബു, പ്യാരിലാൽ, കെ.വി.രാകേഷ് എന്നിവർ പങ്കെടുത്തു.0People reached0Engagements–Distribution scoreBoost postLikeCommentShare

Exit mobile version