കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷ വോളിബാൾ കിരീടം ക്രൈസ്റ്റ് കോളേജിന്

30

ഇരിങ്ങാലക്കുട : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി പുരുഷ വോളിബാൾ കിരീടം ക്രൈസ്റ്റ് കോളേജിന്. സെന്റ് ജോസഫ് കോളേജ് ദേവഗിരിയിൽ നടത്തപ്പെട്ട കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർ സോൺ മത്സരത്തിൽ ഒന്നിനെതിരെ മൂന്നുസെറ്റുകൾക്ക് ആതിഥേയരെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് നേട്ടം കൈവരിച്ചത്. ശ്രീ നാരായണ കോളേജ് ചേളന്നുർ മൂനാം സ്ഥാനവും സഹൃദയ കോളേജ് നാലാം സ്ഥാനവും കരസ്ഥമാക്കി. സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ പങ്കെടുക്കുന്നതുനുള്ള കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീമിന്റെ പ്രഖ്യാപനവും നടത്തപ്പെട്ടു. ടൂർണമെന്റിന്റെ മികച്ച താരമായി ക്രൈസ്റ്റ് കോളേജ് സെറ്റർ നാസിഫ് തിരഞ്ഞെടുക്കപ്പെട്ടു.

Advertisement