ഇരിങ്ങാലക്കുടയില്‍ രണ്ടു യുവാക്കളുടെ മരണം ഫോര്‍മാലിന്‍ ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി

87

ഇരിങ്ങാലക്കുട സ്വദേശികളായ ബിജുവും നിശാന്തും മരിച്ചത് ഫോര്‍മാലിന്‍ ഉള്ളില്‍ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. നിശാന്തിന്റെ പക്കല്‍ ഫോര്‍മാലിന്‍ എങ്ങനെ വന്നുവെന്ന് പൊലീസ് അന്വേഷണം തുടങ്ങി. ഇരുവരേയും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചവര്‍ക്ക് കണ്ണെരിച്ചില്‍ അനുഭവപ്പെട്ടിരുന്നു. ആശുപത്രിയില്‍ ഡോക്ടര്‍ക്കും നഴ്സിനും കണ്ണെരിച്ചില്‍ അനുഭവപ്പെട്ടിരുന്നു. കോഴിക്കടയില്‍ സൂക്ഷിച്ച ഫോര്‍മാലിന്‍ വെള്ളമാണെന്ന് കരുതി കഴിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫോര്‍മാലിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ദുരൂഹതകള്‍ നീക്കാന്‍ പ്രത്യേക പൊലീസ് സംഘം രൂപികരിച്ചതായി റൂറല്‍ എസ്.പി.: ജി.പൂങ്കുഴലി ഐ പി എസ് Iപറഞ്ഞു. ഫോര്‍മാലിന്‍ കഴിച്ചാല്‍ മദ്യത്തിന് വീര്യംകൂടുമോയെന്ന് ആരെങ്കിലും പറഞ്ഞതാണോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ബിജുവും നിശാന്തും വിഷദ്രാവകം കഴിച്ചത്.

Advertisement