Home NEWS കാറളം എസ് ബി ഐ ബാങ്കില്‍ 2.76 കോടി രൂപയുടെ സ്വര്‍ണ്ണപണയ തിരിമറി നടത്തിയ കേസിലെ...

കാറളം എസ് ബി ഐ ബാങ്കില്‍ 2.76 കോടി രൂപയുടെ സ്വര്‍ണ്ണപണയ തിരിമറി നടത്തിയ കേസിലെ പ്രതി ക്രൈബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി

കാറളം :എസ് ബി ഐ ബാങ്കില്‍ 2.76 കോടി രൂപയുടെ സ്വര്‍ണ്ണപണയ ആഭരണങ്ങളില്‍ തിരിമറി നടത്തിയ കേസിലെ പ്രതിയായ ബാങ്കിലെ ചീഫ് അസോസിയേറ്റ് ഓഫീസറായ ഇരിങ്ങാലക്കുട കാരുകുളങ്ങര സ്വദേശി അവറാന്‍ വീട്ടില്‍ സുനില്‍ ജോസ് (51) ക്രൈബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി.2018 ഓക്ടേബറിനും 2020 നവംമ്പറിനും ഇടയിലാണ് തിരിമറി നടന്നിട്ടുള്ളത്.ബാങ്കില്‍ പണയത്തിലിരിക്കുന്ന സ്വര്‍ണ്ണം ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ വീണ്ടും പണയം വച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നതായി കരുതുന്നത്. ഇടപാടുക്കാരോടും ബാങ്ക് ജീവനക്കാരോടും ഏറെ സൗഹൃദം കാത്തുസുക്ഷിച്ചിരുന്ന പ്രതി വിദഗ്ദമായാണ് തട്ടിപ്പ് നടത്തിയതെന്നാണ് ലഭിയ്ക്കുന്ന വിവരം.ബ്രാഞ്ച് മാനേജര്‍ക്കും, ഗോള്‍ഡ് അപ്രൈസര്‍ക്കും, ചീഫ് അസോസിയോറ്റുമാണ് സ്വര്‍ണ്ണ പണയ ലോക്കറിന്റെ താക്കോലുകള്‍ പ്രേത്യേകമായി സൂക്ഷിച്ചിരുന്നത്. ബാങ്കില്‍ നടന്ന ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് നടന്ന വിവരം പുറത്തറിയുന്നത്.അസിസ്റ്റന്റ് ജനറല്‍ മാനേജരുടെ പരാതിയില്‍ കാട്ടൂര്‍ പോലീസാണ് കേസ് രജിസ്ട്രറ്റര്‍ ചെയ്തിരുന്നതെങ്കില്ലും വലിയ തുകയുടെ തിരിമറിയായതിനാല്‍ കേസ് ക്രൈബ്രാഞ്ചിന് വിടുകയായിരുന്നു. എഴുപത്തിയാറു പായ്ക്കറ്റ് സ്വര്‍ണ പണയ ഉരുപ്പടികള്‍ വീണ്ടും പണയപ്പെടുത്തി. രണ്ടു കോടി എഴുപത്തിയാറു ലക്ഷം രൂപ തിരിമറി നടത്തിയത്. വിഷയത്തില്‍ ഉദ്യോഗസ്ഥനേയും മാനേജരേയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Exit mobile version