മുരിയാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 7 ലെ പാലിയേറ്റിവ് രോഗിക്ക് ഓക്‌സിജന്‍ കോൺസെൻട്രേറ്റർ കൈമാറി .പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജോസ് ചിറ്റിലപ്പിള്ളി മുരിയാട് ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് രോഗികൾക്ക് ഓക്‌സിജന്‍ കോൺസെൻട്രേറ്റർ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. വാർഡ് മെമ്പർ സരിത സുരേഷ് , മെഡിക്കൽ ഓഫീസർ ദീപ പി.ഡി, ഹെൽത്ത് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, പാലിയേറ്റിവ് നേഴ്സ് ഷീജ, ആശാ പ്രവർത്തക സുനിത മുരളി എന്നിവർ സന്നിഹിതരായിരുന്നു. ഇനിയും ആവശ്യമുള്ള പാലിയേറ്റിവ് രോഗികൾക്ക് ട്രെയിനിങ് ലഭ്യമാകുന്ന മുറക്ക് കൂടുതൽ oxygen കോൺസെൻട്രേറ്റർ ലഭ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Advertisement