താലൂക്ക് ആശുപത്രിയിലെ നിർധന രോഗികൾക്ക് വേണ്ടി സർജിക്കൽ സാമഗ്രികൾ വിതരണം ചെയ്തു

37

ഇരിങ്ങാലക്കുട:താലൂക്ക് ആശുപത്രിയിൽ ഓർത്തോ വിഭാഗം ശാസ്ത്രക്രിയക്ക്‌ വിധേയരാകുന്ന നിർധനരായ രോഗികൾക്ക് വേണ്ടി സർജിക്കൽ സാമഗ്രികൾ വിതരണം ചെയ്തു.നഗരത്തിലെ പ്രമുഖ ടെക്സ്റ്റയിൽ സ്ഥാപനമായ സ്മിതാസ് സാരീസ് ആന്റ് റെഡിമെയ്ഡ്സ് ഉടമയും യുവകലാസഹിതി മേഖലാ പ്രസിഡന്റുമായ കൃഷ്ണാനന്ദ ബാബുവാണ് സാമഗ്രികൾ സ്പോൺസർ ചെയ്തത് താലൂക്കാശുപത്രി സൂപ്രണ്ട് ഡോക്ടർ മിനിമോൾ ആശുപത്രിക്ക്‌ വേണ്ടി സാമഗ്രികൾ ഏറ്റുവാങ്ങി, കഴിഞ്ഞ ദിവസം ഗവണ്മെന്റ് ഗേൾസ് സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഓണപ്പുടവയും, നോട്ട് പുസ്തകങ്ങളും ഈ സ്ഥാപനം നൽകിയിരുന്നു.

Advertisement