Home NEWS ഇരിങ്ങാലക്കുടയിലെ വിവിധ പെട്രോൾ പമ്പുകൾ മുൻപിൽ പ്രതിഷേധ പരിപാടിയും ഒപ്പുശേഖരണവും സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

ഇരിങ്ങാലക്കുടയിലെ വിവിധ പെട്രോൾ പമ്പുകൾ മുൻപിൽ പ്രതിഷേധ പരിപാടിയും ഒപ്പുശേഖരണവും സംഘടിപ്പിച്ച് ഡിവൈഎഫ്ഐ

ഇരിങ്ങാലക്കുട: ഇന്ധന വിലവർധനവിലും തൊഴിലില്ലായ്മയിലും വാക്സിൻനയത്തിലും പ്രതിഷേധിച്ച് സെപ്തംബർ 6 മുതൽ 10 വരെ കേന്ദ്ര സർക്കാർ ആഫീസിന് മുൻപിൽ ഡിവൈഎഫ്ഐ നടത്താനിരിക്കുന്ന റിലേ സത്യാഗ്രഹത്തിൻ്റെ പ്രചരണാർത്ഥം ഇരിങ്ങാലക്കുടയിലെ വിവിധ പെട്രോൾ പമ്പുകൾ മുൻപിൽ പ്രതിഷേധ പരിപാടിയും ഒപ്പുശേഖരണവും സംഘടിപ്പിച്ചു. ബ്ലോക്ക് തല ഉദ്ഘാടനം മെറീന പെട്രോൾ പമ്പിന് മുൻപിൽ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ ഉദ്ഘടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.കെ. മനുമോഹൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി അംഗം പി.എസ്.വൈശാഖ് സ്വാഗതവും വി.എച്ച്.സഫീർ നന്ദിയും രേഖപ്പെടുത്തി.ടിവി വിജീഷ്,വിഷ്ണു പ്രഭാകരൻ,ശരത്ചന്ദ്രൻ,അഷ്റിൻ കളക്കാട്ട്,കെഡി യദു, പ്രസി പ്രകാശൻ,ബുഷീന കളക്കാട്ട്,ഗേയ മനോജ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സമരം ഉദ്ഘാടനം ചെയ്തു.

Exit mobile version