ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കൊമേഴ്സ് മാനേജ്മെൻറ് പഠനവിഭാഗം ഓണക്കോടിയും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു. പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് സാമൂഹ്യ അവബോധം നൽകുന്നതിനായി രൂപീകരിച്ച ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആണ് ഈ കൂട്ടായ്മ സംഘടിപ്പിച്ചത്. അതിരപ്പിള്ളി വാച്ച് മരം കോളനിയിലെ 48 കുടുംബങ്ങൾക്കാണ് ക്രൈസ്റ്റ് കരുതലിനെ ഭാഗമായി സാന്ത്വനസ്പർശം നൽകിയത്. കൊമേഴ്സ് മാനേജ്മെൻറ്ലെ മുഴുവൻ വിദ്യാർഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ സമാഹരിച്ച ഓണക്കിറ്റ് വിതരണം സ്വാശ്രയ വിഭാഗം ഡയറക്ടർ റവ :ഡോ :വിൽസൻ തറയിൽ സി എം ഐ നിർവഹിച്ചു. ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ :ജോയ് പിണിക്കപറമ്പിൽ സി എം ഐ ഓണക്കോടി വിതരണം ചെയ്തു പ്രഥമ സേവന പരിപാടിയുടെ ഭാഗമായി മധുരം വിതരണം ചെയ്തു .മാനേജ്മെൻറ് പഠനവിഭാഗം പ്രതിനിധി ഗായത്രി ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് കോർഡിനേറ്റർ സ്മിത ആൻറണി സ്വാഗതവും സിജി സി എൽ നന്ദിയും രേഖപ്പെടുത്തി.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കൊമേഴ്സ് മാനേജ്മെൻറ് പഠനവിഭാഗം ഓണക്കോടിയും ഭക്ഷ്യക്കിറ്റും വിതരണം ചെയ്തു
Advertisement