Home NEWS പുരോഗമന കലാ സാഹിത്യ സംഘം സ്പെഷ്യൽ ഹെൽത്ത് ടോക്കിൽ സിക്ക വൈറസിനെക്കുറിച്ച് വെബിനാർ സംഘടിപ്പിച്ചു

പുരോഗമന കലാ സാഹിത്യ സംഘം സ്പെഷ്യൽ ഹെൽത്ത് ടോക്കിൽ സിക്ക വൈറസിനെക്കുറിച്ച് വെബിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സംഘടിപ്പിച്ച സ്പെഷ്യൽ ഹെൽത്ത് ടോക്കിൽ സിക്ക വൈറസ് വേണം ജാഗ്രത എന്ന വിഷയത്തെകുറിച്ച് തൃശൂർ ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർ സ്മിത മേനോൻ ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ ജനങ്ങൾക്ക് വേണ്ട അറിവുകൾ പങ്കുവെച്ചു. പു ക സ ടൗൺ പ്രസിഡന്റ് കെ.ജി.സുബ്രമണ്യൻ. സെക്രട്ടറി ഷെറിൻ അഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Exit mobile version