Home NEWS ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോൺഗ്രസ്സ് – 2021 സമാപിച്ചു

ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോൺഗ്രസ്സ് – 2021 സമാപിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ജൂലൈ13 മുതൽ 15 വരെ സംഘടിപ്പി ച്ചിരുന്ന പ്രഥമ അന്താരാഷ്ട്ര മൾട്ടി കോൺഫറൻസ് സമാപിച്ചു. പ്രൗഡഗംഭീരമായ സമാപന സമ്മേളനംവ്യവസായ മന്ത്രി പി. രാജീവ് നിർവ്വഹിച്ചു.വിദേശരാജ്യങ്ങളിലെ പഠനസാധ്യതകളെ സംബന്ധിച്ച്, ഡോ: രാഹുൽ രാജ് ( അഗ്രികൾചറൽ സയന്റിസ്റ്റ്, ജർമ്മനി), മിസ്സ്‌. ശ്വേത ഹരിഹരൻ (കാർലെറ്റൺ യൂണിവേഴ്സിറ്റി, കാനഡ), ജെറിൻ സിറിയക് (മാനുഫാക്ചറിങ് ടെക്നോളോജിസ്റ്റ്, കാനഡ), എന്നിവർ സംസാരിച്ചു. അതിനുശേഷം ബി.എഫ്.ഡബ്ലിയു., ഹൈക്കോൺ, ബോക്സർ എന്നീ കമ്പനികൾ അവരുടെ പ്രോഡക്റ്റുകളുടെ “ഇൻഡസ്ട്രിയൽ എക്സ്പോ” യും ഉണ്ടായിരുന്നു.കോളേജ് വിദ്യാർത്ഥികളുടെ “പ്രൊജക്റ്റ്‌ എക്സ്പോ” മത്സരത്തിൽ 70-ളം സംഘങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 10 സംഘങ്ങളാണ് പാനലിന്റെ മുൻപിൽ അവതരിപ്പിച്ചത്.കൂടാതെ സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള പ്രൊജക്റ്റ് എക്സ്പോ മത്സരത്തിൽ 25-ളം സംഘങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം തന്നെ പാനലിന്റെ മുൻപിൽ അവതരിപ്പിച്ചു.ഫാ.ജോൺ പാലിയേക്കര (കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ, ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്), ഡോ: സജീവ് ജോൺ (പ്രിൻസിപ്പൽ, ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്) എന്നിവർ ഈ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.കൂടാതെ ഓക്സിജൻ ലഭ്യത അനിവാര്യമായ ഈ കോവിഡ് മഹാമാരി കാലഘട്ടത്തിൽ, ഓക്സിജൻ നിർമ്മാണ കമ്പനിയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായി ലൈവ് ആയി പ്രദർശിപ്പിച്ചിരുന്നു.(കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ)ഫാ. ജോൺ പാലിയേക്കര, (പ്രിൻസിപ്പൽ)ഡോ. സജീവ് ജോൺ (ജോ. ഡയറക്ടർ) ഫാ. ജോയ് പയ്യപ്പിള്ളി, (വൈസ് പ്രിൻസിപ്പൽ) ഡോ. വി. ഡി. ജോൺ, കൺവീനർമാരായ ഡോ. എ. എൻ. രവിശങ്കർ, ഡോ. അരുൺ അഗസ്റ്റിൻ, മറ്റു അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങി ഒട്ടനവധി പേർ ഈ സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Exit mobile version