ഒറ്റപ്പെടലിൽ കൈതാങ്ങായി സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി

25

ഇരിങ്ങാലക്കുട:വാർദ്ധക്യത്തിൻ്റേതായ രോഗം ബാധിച്ച് ഇരിങ്ങാലക്കുട ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇഞ്ചക്കുണ്ട് സ്വദേശിയായ അബ്ദുൽ ഖാദറിന് കൈതാങ്ങായി സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി .പ്രത്യേകിച്ച് ആരും ഏറ്റെടുക്കുവാൻ ഇല്ലാത്ത അവസ്ഥയിൽ ഹോസ്പിറ്റൽ അധികൃതരുടെ സഹായത്തോടെ സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി ഇടപെട്ട് ഈ സഹോദരനെ ഇരിങ്ങാലക്കുട പ്രൊവിഡൻസ് ഹൗസിൽ എത്തിച്ചു.പ്രൊവിഡൻസ് ഹൗസ് മാനേജർ ബ്രദർ ഗിൽബർട്ട്, സ്നേഹതീരം ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് വറുതുണ്ണി. എം കെ ,സൈമൺ കാട്ടൂക്കാരൻ, ഷിബു കാച്ചപ്പിള്ളി, ജോസഫ് പളളായി, അബ്രഹാംപി പി എന്നിവർ നേതൃത്വം നല്കി.

Advertisement