Home NEWS മുരിയാട് പഞ്ചായത്തില്‍ പാലിയേറ്റീവ് രോഗികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു

മുരിയാട് പഞ്ചായത്തില്‍ പാലിയേറ്റീവ് രോഗികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു

മുരിയാട് :പഞ്ചായത്തിലെ കിടപ്പിലായ 22 രോഗികള്‍ക്ക് മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി യുടേയും ,ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ട് ഡോക്ടര്‍ രാജീവിന്റെയും നേതൃത്വത്തില്‍ മെഡിക്കല്‍ ടീം കോവിഡ് വാക്‌സിന്‍ നല്‍കി. കോ വാക്‌സിന്‍ ആണ് നല്‍കിയത്. കിടപ്പിലായ രോഗികളുടെ വീട്ടില്‍ ചെന്നാണ് വാക്‌സിന്‍ നല്‍കിയത്. രോഗികളുടെ ആധാര്‍ കാര്‍ഡും, ഫോട്ടോയും അപ്‌ലോഡ് ചെയ്ത് സമ്മതപത്രവും വാങ്ങിയാണ് വാക്‌സിന്‍ നല്‍കിയത്. ഓരോ വീട്ടിലേക്കും ഓരോ വോളണ്ടിയര്‍മാരെ 30 മിനിറ്റ് നിരീക്ഷിക്കുന്നതിനു വേണ്ടി പ്രത്യേകം ചുമതലപ്പെടുത്തിയതിനു ശേഷമാണ് മെഡിക്കല്‍ ടീം അടുത്ത രോഗിയുടെ അടുത്തേക്ക് പോയത്. മുരിയാട് ഗ്രാമ പഞ്ചായത്തില്‍ നിന്നും അനുവദിച്ച എല്ലാ സജ്ജീകരണങ്ങളുമുള്ള ആംബുലന്‍സില്‍ ആണ് മെഡിക്കല്‍ ടീം സഞ്ചരിച്ചിരുന്നത്. ഡോ.സ്റ്റെഫി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ജി. കൃഷ്ണകുമാര്‍ , വാക്‌സിനേറ്റര്‍ JPHN ഷീജ, പാലിയേറ്റീവ് നേഴ്‌സുമാരായ ഷീജ, ഡെല്‍ഫി, ഡാറ്റ ഓപ്പറേറ്റര്‍ സുജ, ആശ പ്രവര്‍ത്തകരായ നിത, രാധിക എന്നിവരും ഉണ്ടായിരുന്നു.28 – 42 ദിവസത്തിനുള്ളില്‍ വീട്ടില്‍ വന്നു തന്നെ സെക്കന്റ് ഡോസ് നല്‍കുമെന്ന് സൂപ്രണ്ട് അറിയിച്ചു.

Exit mobile version