കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതി മത്സ്യ വിളവെടുപ്പ് നടത്തി

87

ഇരിങ്ങാലക്കുട: കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോമ്പാറ കൂനാക്കംപ്പിള്ളി ഗോവിന്ദൻ്റെ പറമ്പിലെ 2 കുളങ്ങളിലായി നട്ടർ, ഗിഫ്റ്റ് ഫിലോപ്പിയ ,അനാബസ് തുടങ്ങിയ ഇനം 1500 മത്സ്യ കുഞ്ഞുങ്ങളെ 2020 ഓഗസ്റ്റ് മാസത്തിൽ നിക്ഷേപിച്ച് 9 മാസത്തിനു ശേഷം ഇന്ന് വിളവെടുപ്പ് നടത്തിയത്.കർഷക സംഘം തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ വിളവെടുപ്പ് ഉത്സവം നടത്തി. കർഷക സംഘം ഏരിയാ പ്രസിഡൻ്റ് ടി.എസ്.സജീവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ എൽ ശ്രീലാൽ ,സിബിൻ കൂനാം ക്കാംപിള്ളി തുടങ്ങിയവർ സംസാരിച്ചു.

Advertisement