മെക്കട്രോണിക്സ്; യാന്ത്രിക- വൈദ്യുതി ഊർജ്ജങ്ങളുടെ സംഗമം

85

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ഒന്നാം വർഷ മെക്കാനിക്കൽ വിഭാഗവും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗവും സംയുക്തമായി മെക്കട്രോണിക്സ് എന്ന പ്രൊജക്റ്റ് എക്സ്പോ നടത്തി. “ഉൽ‌പാദനക്ഷമത ഒരിക്കലും ഒരു അപകടമല്ല. അത് മികവ്, ബുദ്ധി, ആസൂത്രണം, കേന്ദ്രീകൃത പരിശ്രമം എന്നിവയ്ക്കുള്ള പ്രതിബദ്ധതയുടെ ഫലമാണ്.” എന്ന ആശയത്തെ ആസ്പദമാക്കി നടത്തിയ എഞ്ചിനീയറിംഗ് പ്രദർശനത്തിന് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ജോൺ പാലിയേക്കര സി.എം.ഐ നാട മുറിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ റവ. ഫാ. ജോയ് പയ്യപ്പിള്ളി സി.എം.ഐ, കോളേജ് പ്രിൻസിപ്പാൾ ഡോ. സജീവ് ജോൺ, വൈസ് പ്രിൻസിപ്പാൾ ഡോ. വി. ഡി ജോൺ എന്നിവർ ആശംസകൾ അർപ്പിച്ചു. രണ്ട് ശക്തമായ എഞ്ചിനിയറിംഗ് വിഭാഗങ്ങൾ ഒത്തുചേർന്നപ്പോൾ വിസ്മയകരമായ പുരോഗമന പ്രൊജക്റ്റുകളെ ആവിഷ്കരിക്കാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു.ഡിപ്പാർട്ട്മെന്റ് മേധാവികളായ പ്രൊഫ.ഡോ. സിജോ എം.ടി ( മെക്കാനിക്കൽ), പ്രൊഫ. രാജീവ് ടി. ആർ (ഇലക്ട്രോണിക്സ് അന്റ് കമ്മ്യൂണിക്കേഷൻ) എന്നിവരുടെയും പ്രദർശനത്തിന് നേതൃത്വം നൽകിയ അസി പ്രൊഫ. പോൾ ജെ ആലങ്ങാടൻ, അസി. പ്രൊഫ.ഡെല്ല റീസ വലിയവീട്ടിൽ എന്നിവരുടെയും വീക്ഷണത്തിന്റെ ഫലമാണ് പ്രൊജക്റ്റിന്റെ വിജയം.

Advertisement