ഇരിങ്ങാലക്കുടയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. ആര്‍ ബിന്ദു അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍

445

ഇരിങ്ങാലക്കുട:ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി പ്രൊഫ. ആര്‍ ബിന്ദു അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തില്‍ ഇരിങ്ങാലക്കുടയില്‍. ഏപ്രില്‍ 6ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുന്നതിനുമായി മാര്‍ച്ച് 12 വെള്ളിയാഴ്ച രാവിലെ 10ന് ഇരിങ്ങാലക്കുട എസ്.എന്‍.ബി.എസ്. ഹാളില്‍ എല്‍.ഡി.എഫ് മണ്ഡലം ഞെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ചേരുന്നു. മുന്നണിയുടെ സംസ്ഥാന ജില്ലാ നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുമെന്ന് എല്‍.ഡി.എഫ്, മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ കെ.പി. ദിവാകരന്‍ മാസ്റ്റര്‍ അറിയിച്ചു.സെന്റ് ജോസഫ് കോളേജിന്റെയും സര്‍വ്വകലാശാലയുടെയും സര്‍ഗ്ഗ വേദികള്‍ക്ക് ചാരുത പകര്‍ന്ന കലാകാരി,കോഴിക്കോട് സര്‍വ്വകലാശാലയുടെ മുന്‍ സിന്റിക്കേറ്റ് അംഗം,എസ് എഫ് ഐ യുടെ മുന്‍ ജില്ലാ കമ്മിറ്റി അംഗം,കേരള വര്‍മ്മ കോളേജിന്റെ ആംഗലേയ ഭാഷയിലെ അധ്യാപികയും വൈസ് പ്രിന്‍സിപ്പാളും,തൃശൂരിന്റെ മേയര്‍,സി പി ഐ (എം ) തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം,മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം,ഇനി ജനിച്ചു വളര്‍ന്ന പ്രദേശത്തിന്റെ സ്വന്തം ജന പ്രതിനിധി.

Advertisement