മൂർക്കനാട് സേവ്യറിന്റെ ഓർമ്മകളുമായി സുഹൃത്തുക്കൾ ഒത്തുക്കൂടി

72

ഇരിങ്ങാലക്കുട : അരനൂറ്റാണ്ടുക്കാലം പ്രാദേശിക പത്രപ്രവർത്തകനായും സംഘാടകനായും വ്യക്തിമുദ്ര പതിപ്പിച്ച മൂർക്കനാട് സേവ്യറിന്റെ ഓർമ്മകളുമായി സുഹൃത്തുക്കൾ ഒത്തുക്കൂടി. സുഹൃദ് സംഗമം പ്രൊഫ. കെ. യു. അരുണൻ മാസ്റ്റർ എം.എൽ. എ. ഉദ്‌ഘാടനം ചെയ്തു. മൂർക്കനാട് സേവ്യറുമായി അടുത്തിടപ്പഴകിയിട്ടുള്ള സുഹൃത്തുക്കളുടെ അനുഭവങ്ങളും അനുസ്മരണങ്ങളും ഉൾപ്പെടുത്തിയ “ഓർമ്മപ്പുസ്തകം” കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി. കെ. നാരായണൻ പ്രകാശനം ചെയ്തു. അനുസ്മരണ സമിതി പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ പുസ്തകം ഏറ്റുവാങ്ങി. സമിതി സെക്രട്ടറി ഹരി ഇരിങ്ങാലക്കുട, പ്രസ്സ് ക്ലബ്‌ പ്രസിഡന്റ്‌ കെ. കെ. ചന്ദ്രൻ, ഇ. ബാലഗംഗാധരൻ, കെ. ഹരി കാറളം, ബാബുരാജ് പൊറത്തിശ്ശേരി, ഡോ. ഹരീന്ദ്രനാഥൻ, പി.എ.സീതിമാസ്റ്റർ, ടി. വി. ചാർലി, കെ. പി. കുര്യൻ, കാറളം രാമചന്ദ്രൻ നമ്പ്യാർ, കെ.വിനീത് എന്നിവർ സംസാരിച്ചു. സേവ്യറിന്റെ സഹധർമിണി ബ്രിജിത്ത, സഹോദരൻ വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement