ഇരിങ്ങാലക്കുട കെ എസ് ഇ ലിമിറ്റഡിന് വീണ്ടും എസ് ഇ എ അവാർഡ്

43

ഇരിങ്ങാലക്കുട: ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേങ്ങപ്പിണ്ണാക്ക് സംസ്കരിക്കുന്നതിനുള്ള സോൾവന്റ് എക്സ്ട്രാക്ഷൻ അസോസിയേഷൻ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ 2019 -20 വർഷത്തെ അവാർഡ് കെ എസ് ഇ ലിമിറ്റഡിന് ലഭിച്ചു. 2019- 20 സാമ്പത്തിക വർഷത്തിൽ കമ്പനി ഒരുലക്ഷം ടണ്ണിനു മേൽ തേങ്ങാപിണ്ണാക്ക് സംസ്കരിച്ച് ട്ടുണ്ട്. ഈ അവാർഡ് ഏർപ്പെടുത്തിയത് മുതൽ തുടർച്ചയായി മുപ്പതാം വർഷമാണ് കെ എസ് ഇ ലിമിറ്റഡിന് ലഭിച്ചിരിക്കുന്നത്. കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാവരുടെയും ആത്മാർത്ഥമായ പ്രവർത്തനവും സഹകരണവും മൂലമാണ് 30 വർഷം തുടർച്ചയായി ഈ അവാർഡ് ലഭിക്കുവാൻ ഇടയായിട്ടുള്ളതെന്ന് കമ്പനി മാനേജിങ് ഡയറക്ടർ എ പി ജോർജ് പറഞ്ഞു.

Advertisement