Home NEWS അംഗീകാരനിറവില്‍ സെന്റ് സേവിയേഴ്‌സ് സി എം ഐ സ്‌കൂള്‍

അംഗീകാരനിറവില്‍ സെന്റ് സേവിയേഴ്‌സ് സി എം ഐ സ്‌കൂള്‍

പുല്ലൂര്‍: കേരള സര്‍ക്കാരിന്റെ എന്‍ ഒ സി ലഭിച്ച ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ സി ബി എസ് സി അംഗീകാരം നേടി സെന്റ് സേവിയേഴ്‌സ് സി എം ഐ സ്‌കൂളില്‍ അഫിലിയേഷന്‍ ഗ്രാന്റിംങ് സെറിമണി നടത്തി. ദേവമാത പ്രൊവിന്‍ഷ്യല്‍ ഫാ: ഡോ ഡേവിഡ് പനക്കല്‍ സി എം ഐ ഉദ്ഘാടനം ചെയ്തു . ചടങ്ങില്‍ മാനേജര്‍ റവ ഫാ യേശുദാസ് കൊടകരക്കാരന്‍ സി എം ഐ അധ്യക്ഷത വഹിച്ചു. അഫിലിയേഷന്‍ ഗ്രാന്റിംങ് ലെറ്റര്‍ ഫാ: ഡേവിസ് പനക്കല്‍ സി എം ഐ, ഫാ :ജോസ് ചിറ്റിലപ്പിള്ളി സി എം ഐക്കു കൈമാറി. പ്രിന്‍സിപ്പല്‍ ഫാ: ബിനു കുറ്റിക്കാടന്‍ സി എം ഐ സ്വാഗതം ആശംസിച്ചു . സ്ഥാപക ഡയറക്ടര്‍ റവ ഫാ ജോസ് ചിറ്റിലപ്പിള്ളി , ട്രസ്റ്റി റോയ് അരിമ്പൂ പറമ്പില്‍ , വാര്‍ഡ് മെമ്പര്‍ സേവ്യര്‍ ആളു കാരന്‍ ,സ്‌കൂള്‍ കോഡിനേറ്റര്‍ ഷാലി ജയ്‌സണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി കെ ജി കോഡിനേറ്റര്‍ രമ്യ ഗിരീഷ് നന്ദിയും പറഞ്ഞു.

Exit mobile version