കോണത്തകുന്ന് :വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും വാര്‍ഡ് തല RRT കമ്മിറ്റികള്‍ പ്രവര്‍ത്തനം ശക്തമാക്കാനും അവലോകന യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് എം.എം മുകേഷ്, വൈസ് പ്രസിഡന്റ് സുജന ബാബു, ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഷറഫുദ്ദീന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സിന്ധു ബാബു, മെഡിക്കല്‍ ഓഫീസര്‍ അജിത്കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശരത് കുമാര്‍, സെക്രട്ടറി ഉമേഷ്, തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിരോധം ശക്തമാക്കുന്നതിനായി പഞ്ചായത്തിലെ വാര്‍ഡുകളില്‍ മൈക്ക് പ്രചാരണം നടത്താന്‍ യോഗം തീരുമാനിച്ചു.
Advertisement