Home NEWS മുരിയാട് പഞ്ചായത്തില്‍ ഗ്രാമസഭകള്‍ക് തുടക്കമായി

മുരിയാട് പഞ്ചായത്തില്‍ ഗ്രാമസഭകള്‍ക് തുടക്കമായി

മുരിയാട് :പഞ്ചായത്തില്‍ ഗ്രാമസഭകള്‍ക് തുടക്കമായി്. 2021-2022 സാമ്പത്തിക വര്‍ഷത്തെ പദ്ധതി രൂപികരണം ആണ് മുഖ്യ അജണ്ട. പന്ത്രണ്ടാം വാര്‍ഡില്‍ നിന്നാണ് ഗ്രാമസഭക് തുടക്കം കുറിച്ചത്. വാര്‍ഡ് സഭയില്‍ നിന്നൊരുപാട് നല്ല നിര്‍ദ്ദേശങ്ങളും ആശയങ്ങളും പങ്കുവക്കുകയുണ്ടായി്. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി,വാര്‍ഡ് മെമ്പര്‍ തോമസ് തൊകലത്ത്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ്, ഒന്‍പതാം വാര്‍ഡ് മെമ്പര്‍ സേവിയര്‍ ആളൂക്കാരന്‍,പതിനാലാം വാര്‍ഡ് മെമ്പര്‍ മണി സജീവന്‍ തുടങ്ങിയവര്‍ ഗ്രാമസഭയില്‍ പങ്കെടുത്തു.

Exit mobile version