Home NEWS നീർക്കുളത്തിന് ശാപമോക്ഷം: വൃത്തിയാക്കൽ നടപടികൾ ആരംഭിച്ചു

നീർക്കുളത്തിന് ശാപമോക്ഷം: വൃത്തിയാക്കൽ നടപടികൾ ആരംഭിച്ചു

കാട്ടൂർ: പഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസ്രോതസ്സിൽ ഒന്നായ വാടച്ചിറ നീർക്കുളം വൃത്തിയാക്കാനുള്ള നടപടികൾ ആരംഭിച്ചു. ഏറെ നാളായി പായലും പുല്ലും നിറഞ്ഞ് കിടന്നിരുന്ന കുളം ആണ് ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചിലവഴിച്ച് വൃത്തിയാക്കുന്നത്. പരിസരപ്രദേശങ്ങളിലെ കിണറുകളിലേക്ക് പ്രവഹിക്കുന്ന നീരുറവകൾ നീർകുളത്തിൽ നിന്നാണെന്നാണ് കണക്കാക്കുന്നത്. കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ പവിത്രന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ഷീല അജയഘോഷ് വൃത്തിയാക്കൽ നടപടികളുടെ ഉദ്ഘാടനം നിർവഹിച്ചു.ബ്ലോക്ക്‌ അംഗം അമിത മനോജ്‌, കാട്ടൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സി. സി സന്ദീപ്, പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. വി ലത, വാർഡ് അംഗം അനീഷ് പി. എസ് എന്നിവർ നേതൃത്വം നൽകി.

Exit mobile version