Home NEWS ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് ജോണ്‍സന്‍ കോലങ്കണ്ണിക്ക്

ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കര്‍മ്മ ശ്രേഷ്ഠ അവാര്‍ഡ് ജോണ്‍സന്‍ കോലങ്കണ്ണിക്ക്

ഇരിങ്ങാലക്കുട : ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡിയുടെ 2019-20 വര്‍ഷത്തെ മികവാര്‍ന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുളള കര്‍മ്മശ്രേഷ്ഠ അവാര്‍ഡ്് ജോണ്‍സന്‍ കോലങ്കണ്ണിക്ക് സമ്മാനിച്ചു.പന്നിത്തടം ടെല്‍കോണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അവാര്‍ഡ്ദാന സമ്മേളനം ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ 318 ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ സാജു ആന്റണി പാത്താടന്‍ ഉദ്ഘാടനം ചെയ്തു. അവാര്‍ഡ് ദാന ചടങ്ങില്‍ മുന്‍
ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ എം.ഡി ഇഗ്‌നേഷ്യസ് കര്‍മ്മശ്രേഷ്ഠ അവാര്‍ഡ് വിതരണം ചെയ്തു. വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍ ജോര്‍ജ് മോറോലി, മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണ്ണര്‍മാരായ ഇ.ഡി ദീപക്,പി.തങ്കപ്പന്‍,നന്ദകുമാര്‍ കൊട്ടാരത്ത്,അഡ്വ.വി.കെ മധുസൂദനന്‍, ജോസഫ് ജോണ്‍, ക്യാബിനറ്റ് സെക്രട്ടറി ഡെന്നി കൊക്കന്‍ എന്നിവര്‍ സംസാരിച്ചു.

Exit mobile version