ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു

147

ഇരിങ്ങക്കുട : ക്രൈസ്റ്റ് കോളേജിനും എ കെ പി ഇംഗ്ഷനും ഇടയിൽ രണ്ട് സ്ഥലങ്ങളിലായുള്ള റോഡിലെ വലിയ കുഴികളിൽ വാഹനങ്ങൾ പെട്ട് നിരവധി അപകടങ്ങൾക്ക് കാരണമാകുന്നതിൽ ക്രൈസ്റ്റ് നഗർ റെസിഡൻ്റ്സ് അസോസിയേഷൻ പ്രതി ഷേധിച്ചു’ ,നിരവധി പരാതികൾ നൽകിയിട്ടും ഉത്തരവാദിത്ത പെട്ടവർ യാതൊരു നടപടിയും കൈകൊള്ളുന്നില്ല’ ഇന്നും ഒരു ബൈക്ക് യാത്രികൻ ഇവിടെ അപകടത്തിൽ പെട്ടു പരിക്കേറ്റു.നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.പ്രസിഡണ്ട് കെ.ഇ അശോകൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി തോംസൺ ചിരിയങ്കണ്ടത്ത് ,ജോയ് പോൾ ആലപ്പാട്ട്, ജോസ് മാളിയേക്കൽ, ജോൺസൻ മാമ്പിള്ളി, ഷാജു കണ്ടംകുളത്തി, ജോണി എടത്തിരുത്തിക്കാരൻ, വിനോയ് പന്തലിപ്പാടൻ, ഇ എ സലീം, ബിയാട്രിസ് ജോണി, മേരി ലോറൻസ് എന്നിവർ സംസാരിച്ചു.

Advertisement