Home NEWS സുഗതകുമാരിയുടെ ഓർമക്കായി വൃക്ഷതൈ നട്ട് നീഡ്‌സ്

സുഗതകുമാരിയുടെ ഓർമക്കായി വൃക്ഷതൈ നട്ട് നീഡ്‌സ്

ഇരിങ്ങാലക്കുട : മലയാളികളുടെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരിയുടെ ഓർമക്കായി വൃക്ഷതൈ നട്ട് ആദരവ്. നീഡ്‌സ് ആണ് ഓഫീസ് അങ്കണത്തിൽ വൃക്ഷതൈ നട്ട് കാവയിത്രിയോടുള്ള ആദരവ് പ്രകടിപ്പിച്ചത്. ഇതോടനുബന്ധിച്ചു നടന്ന അനുസ്മരണ ചടങ്ങ് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. നഗര സഭ വൈസ് ചെയർമാൻ പി.ടി.ജോർജ് ,ഭാരവാഹികളായ ബോബി ജോസ്, കെ.പി.ദേവദാസ്, ഗുലാം മുഹമ്മദ്, സക്കറിയ, ആശാലത, എൻ.സി.വാസു എന്നിവർ പ്രസംഗിച്ചു

Exit mobile version