Home NEWS സെന്റ് ജോസഫ്’സ് കോളേജ് ഇരിങ്ങാലക്കുടയിൽ പുതിയ കോഴ്സ് ഉദ്‌ഘാടനം ചെയ്തു

സെന്റ് ജോസഫ്’സ് കോളേജ് ഇരിങ്ങാലക്കുടയിൽ പുതിയ കോഴ്സ് ഉദ്‌ഘാടനം ചെയ്തു

ഇരിങ്ങാലക്കുട :സെന്റ് ജോസഫ്’സ് കോളേജ് ഇരിങ്ങാലക്കുടയിൽ ന്യൂ ജെനെറേഷൻ കോഴ്സ് ആയ ബി. വോക്. മാത്തമാറ്റിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് ഉദ്‌ഘാടനം ചെയ്‌തു. ഫാ. ഡോ . ജെയ്സൺ പോൾ മുള്ളേരിക്കൽ ,പ്രിൻസിപ്പൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഉദ്‌ഘാടന പ്രസംഗം നിർവഹിച്ചു . പ്രിൻസിപ്പാൾ ഡോ സി . ആശ അധ്യക്ഷ പ്രസംഗവും വകുപ്പ് മേധാവി ഷെറിൻ ജോസ് ടി സ്വാഗത പ്രസംഗവും , സെല്ഫ് ഫൈനാൻസിങ് കോ ഓർഡിനേറ്റർ ഡോ സി . റോസ്‌ബാസ്‌റ്റൈൻ , ബി വോക് നോഡൽ ഓഫീസർ ഡോ അനീഷ് ഇ എം , റിട്ടയേർഡ് പ്രിൻസിപ്പാൾ ഡോ സി ക്രിസ്റ്റി എന്നിവർ ആശംസകളും, ഡിപ്പാർട്മെന്റ് സെക്രട്ടറി ധന്യ വി എസ് നന്ദിയും അർപ്പിച്ചു. പുതിയ കോഴ്സിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് കൂടി അപേക്ഷ ക്ഷണിക്കുന്നു ബന്ധപ്പെടുക 9746611840.

Exit mobile version