ചിറവളവ് തോടിൻ്റെ സൈഡ് പ്രൊട്ടക്ഷൻ്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ നിർവ്വഹിച്ചു

42

വേളൂക്കര: തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ വേളൂക്കര പഞ്ചായത്തിൽ ചിറവളവ് തോടിൻ്റെ സൈഡ് പ്രൊട്ടക്ഷൻ്റെ നിർമ്മാണ പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻറ് ഉചിത സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ വിജയലക്ഷ്മി വിനയചന്ദ്രൻ ,ഡി.ലിയോൺ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.വാർഡ് മെമ്പർ ടി.ആർ.സുനിൽ സ്വാഗതവും പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ കെ.എസ്.സുമിത് നന്ദിയും രേഖപ്പെടുത്തി.

Advertisement